കാലത്തിന്റെ വിരൽത്തുമ്പുപിടിച്ചു,
ബാല്യത്തിന്റെ നടവരമ്പോടി കടന്നൊരു -
കുട്ടിയുണ്ടായിരുന്നു..
മാനത്താണ് അമ്പിളിയും,
മഴവില്ലും എന്നുപറഞ്ഞ് ,
പറക്കുവാൻ ചിറകുകൾ വേണമെന്ന്
പ്രാർത്ഥിച്ച കുട്ടി ...
ഇന്ന് -
ഒരു പൂവിരിയുന്നത്ര മധുരമായി ...
പുഞ്ചിരിക്കുന്ന,
എന്റെ കുട്ടിയെ -
കാണുമ്പോൾ ,
മാനത്താണേറ്റമഴകെന്ന -
വിജ്ഞാനമടർന്നു താഴെ വീഴുന്നു...
ഞാനാ പഴയ കുട്ടിയോളം -
ചെറുതായവൾക്കൊപ്പം
വീട് വരയ്ക്കുന്നു ...
അമ്മയെ വരയ്ക്കുന്നു ..
അച്ഛനെ വരയ്ക്കുന്നു...
കുട്ടിയെ (കുന്നിമണി) വരയ്ക്കുന്നു ..
No comments:
Post a Comment