------------------------------ ------------------------------
വോഡ്കാ നുരയുന്ന
നക്ഷത്ര രാവിൽ- മരണത്തിനപ്പുറം
മറ്റൊരു ലഹരിയും തന്നെ മത്തു പിടിപ്പിക്കില്ലെന്നു -
പിറു പിറുക്കുന്നോരച്ഛൻ
ലേബർ റൂമിന് പുറത്തുള്ള
ചെറിയ ഇടനാഴിയിൽ വീർപ്പുമുട്ടി നില്ക്കുന്നിടത്തെക്ക്
ഓർമ്മകൾ പതഞ്ഞിറങ്ങി...
ചുവരുകൾക്ക് പോലും
താങ്ങുവാനാകാത്ത നെടുവീർപ്പുകൾക്കും
ഇടതെറ്റി വീഴുന്ന മന്ദഹാസങ്ങൾക്കുമൊടുവിൽ
ആശ്വാസത്തിന്റെ പച്ചവെളിച്ചം
കടന്ന് അമ്മയ്ക്കു മുൻപേ -
മകളെ ചുംബിച്ച ചുണ്ടുകൾ
വോഡ്ക നുരയുന്ന ഗ്ലാസ്സിനെ
ഒറ്റവലിക്ക് കുടിച്ചു തീർക്കുന്നു....
നായിന്റെ മോള് -
മരിച്ചു പോയീന്നു കരുതിക്കോളാൻ
ഭാര്യയെ പറഞ്ഞു വിലക്കിയിട്ടും ..
ഇങ്ങനെ ഒരു മകൾ ജനിച്ചിട്ടില്ലെന്ന്
മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും ...
അടങ്ങാത്ത നോവ്,
നക്ഷത്ര ഹോട്ടലിലെ അരണ്ട വെളിച്ചത്തിലിരുന്ന്
വോഡ്കാ കുപ്പിക്കുള്ളിൽ
ഒളിപ്പിക്കാൻ ശ്രമിക്കുന്നു ...
ആയുസ്സിൽ പാതി മകനായും പിന്നുള്ളതിൽ പാതി
മകൾക്കായി ജീവിച്ചിട്ടും ..
ഇന്നലെ കണ്ടവരുത്തന്റെ
കൂടിറങ്ങി പോയെന്റെ പോന്നുമോളെന്നു കരയുന്ന,
മരണത്തിനപ്പുറം - മറ്റൊരു ലഹരിയും
തന്നെ മത്തു പിടിപ്പിക്കില്ലെന്നു -
പിറു പിറുക്കുന്നോരച്ഛൻ...
യോതിഷ് ആറന്മുള
2 comments:
ലഹരി തികായാത്ത്തവര്‍
ആശമസകള്‍.
ലഹരിക്കപ്പുറം ലഹരിയാണ് ചില ബന്ധങ്ങള്‍
Post a Comment