Friday, January 4, 2013

സംവിധായകന്‍








പെണ്ണിന്‍റെ വേദന
നീരുവന്നു കല്ലിച്ചതാണ്
മുലയെന്നു കാണിച്ചു  -
കൊടുക്കാനാണ്   ഞാന്‍
സിനിമ എടുത്തത് ....
കാമകൊതിപൂണ്ട
നോട്ടങ്ങളിലേക്കാണ്
അവളുടെ മുലകള്‍
പ്രദര്‍ശിപ്പിച്ചു
തിന്നാന്‍ പറഞ്ഞത് ......
പെണ്ണിന്‍റെ നോവുകളില്‍
നിന്നുമാണ് ഒരു ജന്മം
പിറവിയെടുക്കുന്നതെന്നു
സാക്ഷ്യപ്പെടുത്താനാണ്    
ലേബര്‍ റൂമിലേക്ക്‌
കാഴ്ചയെ ക്ഷെണിച്ചത്.......
ഒളിഞ്ഞും തെളിഞ്ഞും
അവളുടെ ആഴങ്ങളില്‍
നിന്നും അവന്‍
ജീവിതം കട്ടെടുക്കാന്‍
തുടങ്ങിയിടത്തേക്കാണ്
കോട്ടയത്ത്‌ നിന്നും
ഒരു 22 കാരിയെ
അവന്‍റെ അരികിലേക്ക്
പറഞ്ഞയച്ചത് ....
സെന്‍സര്‍ ചെയ്യേണ്ടുന്ന
കാമരംഗങ്ങളില്‍
അവന്‍റെ ലിംഗം
അറുത്തു മാറ്റികൊണ്ട്
സെന്‍സര്‍ ബോര്‍ഡിന്‍റെ
പണികൂടി അവളെ -
ഏല്‍പ്പിക്കുമ്പോള്‍
പ്രത്യാശയുടെ ഒരു വിത്തെന്നില്‍
കുഴിച്ചിട്ടിരുന്നു ... പക്ഷെ !!

                                           യോതിഷ് ആറന്മുള
   

4 comments:

മനോജ് ഹരിഗീതപുരം said...

നല്ല സംവിധായകൻ.....കൊള്ളാം കേട്ടോ....

ദീപ എന്ന ആതിര said...

ഇങ്ങനെ പല വഴി പെണ്ണിനെ പറഞ്ഞു വിട്ടു സംവിധായകന്‍ മാറി ഇരിക്കട്ടെ ..പേര് ദോഷം പെണ്ണിനല്ലേ

yothish said...

ദീപ.... പെണ്ണിനെകൊണ്ട് ഈ വിധം അഭിനയിപ്പിക്കുക വഴി സാമുഹിക തിന്മയുടെ നേര്‍ സാക്ഷ്യമാണ് സംവിധായകന്‍ പറയുന്നത്... ഇന്നത്തെ അവസ്ഥയില്‍ പേര് ദോഷം ഉണ്ടാക്കി വച്ചിരിക്കുന്നത് പെണ്ണാണോ ?

yothish said...

വളരെ സന്തോഷം ..... മാഷെ..

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....