
ചായ്പ്പിലെ അമ്മികല്ലില്‍
വേലക്കുവന്നവള്‍ അരയ്ക്കുകയാണ് ...
അരപ്പില്‍ അളവില്‍ കൂടുതലാണ്
എരിവും പുളിവും ..
തമ്പ്രാന്റെ ഇഷ്ടമതായിരിക്കാം..
എതിര്‍ദിശയിലേക്ക് ചലിക്കുന്ന
ജീവിതരേഖയുടെ അഗ്രങ്ങള്‍ -
ചേര്‍ത്തൊരു വൃത്തം വരയ്ക്കാന്‍ ..
കണ്ണീരുപ്പു ചേര്‍ത്തവള്‍ അരയ്ക്കുന്നു ...
ആ വൃത്തത്തിന്റെ നേര് പകുതിയോളം
അരച്ചെടുത്ത് സൂര്യനെ ഉറങ്ങാന്‍ വിടും ...
സ്വപ്നങ്ങളെ പൂര്‍ണചന്ദ്രനൊപ്പം -
സല്ലപിക്കാനും.
അമാവാസിയില്‍,
ഇരുളുറങ്ങുന്ന പൊത്തുകളില്‍
അരപ്പില്‍ നഷ്ടപ്പെട്ട രുചിഭേദങ്ങളുടെ -
സുഗന്ധ വ്യഞ്ജന കൂട്ടുതേടി
മൂര്‍ഖനെ പോലെ അലയും.
അരിക് ഉടഞ്ഞ വെള്ളികിണ്ണത്തിനൊപ്പം -
നഷ്ടപ്പെട്ടുപോയ സ്വാദ്
തിരിച്ചുകിട്ടിയില്ലെങ്കില്‍ ,
അപ്പോഴെല്ലാം -
വഴിപങ്കിടാതെ പോയവന്റെ
ഓര്‍മ്മയുടെ വേദനകൂടി
ചേര്‍ത്തരയ്ക്കാറുണ്ടവള്‍
യോതിഷ് ആറന്മുള
2 comments:
കൊള്ളാല്ലോ ചിന്തകള്‍ ,,,,,,,,,,,,
Series of words with feelings
Post a Comment