
വയറു കത്തിക്കാളുന്നു...
അവസാന തുള്ളി രക്തവും മകന്റെ വായിലേക്ക് ഇറ്റിച്ചു -
അമ്മപിടഞ്ഞു വീണു.
അവളുടെ ചേതനയറ്റ കണ്ണുകള്‍ -
കൊടിയ ദാരിദ്ര്യത്തിലേക്ക് മകനെ തള്ളിവിട്ടതിന്
മാപ്പിരക്കുന്നുണ്ടായിരുന്നു...
ആമാശയം കരളു കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരിക്കുന്നു..
ഇപ്പോള്‍ അവന്റെ ഹൃദയം ഊറ്റിക്കുടിക്കാനും.
പുറകില്‍ ആരോ പതുങ്ങുന്നുണ്ട്....
ഉറവ വറ്റിയ മണലില്‍ -
വേനല്‍ അരിച്ച ശരീരത്തിലെ അവസാന ശ്വാസത്തെ
അപ്പാടെ കവരാന്‍...
തക്കം പാര്‍ത്ത് ഒരാള്‍...............
മരണാനന്തരം ഒരുപിടി മണ്ണെന്ന കര്‍മം
മണ്ണുതിന്നു കര്‍മം തീര്‍ക്കുന്നവര്‍.......... ...
അതുകൊണ്ട് തന്നെ
അടിപ്പെട്ടവന്റെ പാത്രത്തില്‍ -
നിറയെ ദാരിദ്ര്യം വിളമ്പിയ ദൈവത്തോട്
എനിക്ക് പുച്ഛമാണ്...
കുബേരന്റെ പണപ്പുരയില്‍
അഹങ്കാരം നിറച്ച ദൈവത്തോടും ...
യോതിഷ് ആറന്മുള
4 comments:
പട്ടിണി ഒരു സത്യമാണ്. അനുഭവിച്ചു മാത്രം അറിയാവുന്ന സത്യം
അമര്‍ഷവും പ്രതിഷേധവും നിസ്സഹായതയും ഒക്കെ നന്നായി പ്രതിഫലിപ്പിക്കുന്ന വരികള്‍ ...
നന്ദി
മോശമില്ലല്ലോ ....നല്ല എഴുത്ത് ആശംസകള്‍ ...
Post a Comment