Wednesday, November 21, 2012
Tuesday, November 20, 2012
ഗാസയുടെ വിലാപം

ഗാസക്കുവേണ്ടി ഒരക്ഷരം പോലും
മിണ്ടിപ്പോകരുത് ..
മരണപ്പെട്ട -
മൂന്നുമാസം പ്രായമുള്ള -
കുഞ്ഞുങ്ങളും
തീവ്രവാദികളാണെന്നു
ഏറ്റുപറഞ്ഞു മിണ്ടാതിരുന്നോണം.
ദൈവ പുത്രനില്‍ ആണ്
ആദ്യതീവ്രവാദിയെ
കണ്ടെത്തിയത്,
കുരിശിലേറ്റി കൊന്നുകളഞ്ഞു ...
അതുകൊണ്ട് തന്നെ -
ഗാസയുടെ മേല്‍ പതിക്കുന്ന -
തീയുണ്ടകളെ ആലിപ്പഴങ്ങളാണെന്നും
പറഞ്ഞേക്കണം ...
ഇനി എന്തെങ്കിലും പറയണമെന്ന്
തോന്നുന്നുവെങ്കില്‍
ഇത്രമാത്രം പറഞ്ഞേക്കുക...
ഗാസയില്‍ ഒരു ചുവന്ന പുഴ -
ഒഴുകുന്നുണ്ടെന്ന് മാത്രം.
അല്ലെങ്കില്‍ ,
നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ -
ഗാസയിലേക്ക് നോക്കുമ്പോള്‍
ദൈവത്തിന്റെ കണ്ണിലും കരടു-
പോകുന്നത് .....
ഹാ കഷ്ടം ?
മുറിവേറ്റു ഗാസ നിലവിളിക്കുമ്പോള്‍
ഒരിറ്റു കണ്ണീര് വരുന്നില്ലെങ്കില്‍,
അന്ത്യോപചാരം അര്‍പ്പിക്കാനെങ്കിലും
ഒച്ച പോന്തുന്നില്ലെങ്കില്‍
പോയി ചത്തുകളഞ്ഞേക്കുക ..
യോതിഷ് ആറന്മുള
Saturday, November 17, 2012
തുലാഭാരം
അവരുടെ പ്രണയ സാഫല്യത്തിനായ്
അവള് അവനെയും കൂട്ടിവന്ന് -
നേന്ത്രപ്പഴം കൊണ്ട് തുലാഭാരം നടത്തി ....
പിന്നീട്- പ്രണയമെന്ന മായാലോകത്തില്‍ -
നിന്നും മകളെ പിന്തിരിപ്പിക്കാന് -
മകളെയും കൂട്ടിവന്ന് അമ്മയും
ഒരു തുലാഭാരം നടത്തി ....
സങ്കടം പറഞ്ഞാലും
സന്തോഷം പങ്കിട്ടാലും
ചിരിച്ചുകൊണ്ട് നില്ക്കുന്ന കല്‍ദൈവം
ഇപ്പോഴും ചിരിച്ചങ്ങനെ നില്‍പ്പുണ്ട്.
അമ്പല കമ്മറ്റിക്കാര്‍ക്ക് -
വിശപ്പ് തുടങ്ങിയപ്പോള്‍
വീണ്ടും വന്നു മറ്റൊരു തുലാഭാരം ....
Thursday, November 15, 2012
തിരിച്ചെത്തുവാനാകാതെ...
പകലന്തികള്‍ക്ക് നരകയറിയപ്പോളാണ്
ഞാന്‍ തിരിഞ്ഞു നോക്കിയത്...
കാഴ്ച മരവിച്ച കണ്ണുകള്‍ക്ക്
പകലിരവുകള്‍ -
നിശ്ചയമില്ലാതായിരിക്കിന്നു ...
ഉറവ വറ്റിയ ഞരമ്പുവഴികളില്‍
നനവൊട്ടി മയങ്ങാന്‍ ശ്വേത രക്താണു -
ഹൃദയമിടിപ്പിനു കാതോര്‍ത്തപ്പോളാണ്
എന്റെ കടലിരമ്പങ്ങള്‍ക്ക്
ഒച്ചയില്ലെന്നറിഞ്ഞത്...
കനല്‍വെന്ത വഴിയിലെ-
കല്ലിനും മുള്ളിനും പൂവിനും
ജീവിതത്തിന്റെ നരച്ച നിറം
പടര്‍ന്നതെപ്പോഴാണ്...
കാറ്റെന്റെ വഴി മറന്നതാണോ?
കനവുണങ്ങിയ ചില്ലയില്‍
കിളികള്‍ പാട്ടുമറന്നുറങ്ങിയതാണോ?
കാലത്തെ അളന്നു മുറിക്കുന്ന -
ഘടികാരം മേഘ കീറില് ഒളിച്ചത് - എന്റെ
നിഴലിനെക്കൂടി കൊന്നുകളയാനായിരുന്നു ...
മഴപോയ വഴികളില്‍
സ്വപ്നങ്ങള്‍ കുളിരറിയാതെ വരണ്ടു കിടക്കുന്നു ...
മനുഷ്യയുസ്സിന്റെ അടയാളങ്ങള്‍
മാംസമുണങ്ങിയ എന്നില്‍
ചുരുണ്ടുപരക്കുന്നു ....
യാത്ര തുടങ്ങിയതെവിടെ എന്നറിയില്ല,
പേശിയും പിണങ്ങിയും ഇണങ്ങിയും
ഒരുപാട് നടന്നു..
തളര്‍ച്ച അറിയിക്കാതെ
വേഗം നടന്നു...
ഒരുപാടുമുന്നില്‍ എത്തിയപ്പോളാണ്
കൂട്ടില്ലാത്തവന്റെ ഉള്‍പിടച്ചില്‍
അറിഞ്ഞത്...
പക്ഷെ - ഇപ്പോള്‍
ഇവിടെ ലോകം അവസാനിക്കുകയാണെന്ന്
തോന്നുന്നു...
എത്ര തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചിട്ടും
എന്റെ ശവകുടീരത്തില്‍ കിതച്ചെത്തി
നില്‍ക്കുകയാണ് ഞാന്‍ ...
കേള്‍വി മുറിഞ്ഞ
കാതുകളില്‍ ഒരു താരട്ടീണം
കേള്‍ക്കുന്നുണ്ട്...
മോക്ഷമന്ത്രങ്ങള്‍ക്കൊപ്പം
എള്ളുംപൂവും ചേര്‍ത്തെന്റെ-
പാപത്തിന്റെ നീക്കിവപ്പിനു ,
കരയുന്ന കാക്കയുടെ താരാട്ട് .....
യോതിഷ് ആറന്മുള
Monday, November 12, 2012
Friday, November 9, 2012
ചോറൂണ്
.jpg)
കണ്ണീരില്‍ വെന്തൊരുപിടി-
ചോറൊരല്‍പ്പം വിഷം ചേര്‍ത്ത്
കുഞ്ഞിനു പകര്‍ന്നവള്‍ തേങ്ങി ....
അമ്മയെന്ന വിശ്വാസത്തിനേല്‍പ്പിക്കുന്ന ക്ഷതം.
അവളുടെ ഇട നെഞ്ചില്‍
ഒരു നെടുവീര്‍പ്പ് വീണു പിടഞ്ഞു ....
മകളെ ക്ഷമിക്കുക ...
പെരുവഴിയില്‍ ആദ്യത്തെ അന്നത്തില്‍
അവസാനം കുറിച്ച പാപിയോടു പൊറുക്കുക....
ഇവിടെ നിനക്ക് വേണ്ടി -
നഖക്ഷതങ്ങളും ബീഡിക്കറ പുരണ്ട-
രാത്രികളും
മദ്യത്തിന്റെ ലഹരി തീര്‍ക്കുന്ന
ബീജങ്ങളും അല്ലാതെ
മറ്റൊന്നും കാത്തിരിക്കുന്നില്ല ..
ശകുന പറമ്പിലെ മാലിന്യമല്ലാതെ -
മറ്റൊരു സ്വപ്നവും നിന്റെ
വയര്‍ നിറക്കില്ല....
പാകമെത്തും മുന്‍പ്,
നിന്റെ മടിക്കുത്തിലും -
അവന് ദാഹമോളിപ്പിക്കും ...
ഇരുളിന്റെ മറതേടി
ഏതെങ്കിലും ഓടയില്‍,
നിന്റെ - പൊക്കിള്‍ക്കൊടിതുമ്പില്‍ നിന്നും
നീയും ജീവന്റെ തുടിപ്പുകള്‍ അറുത്തിടും....
ഒടുവില്‍ പാപങ്ങളുടെ വിഴുപ്പും പേറി
പിഴച്ചവളെന്നു മുറിവേറ്റു -
തെമ്മാടിക്കുഴിയില്‍
ഒടുങ്ങേണ്ടി വരും ..
വയ്യ കുഞ്ഞേ ...
നിനക്ക് വേണ്ടി - ഇതല്ലാതെ
മറ്റൊന്നുമീ അമ്മക്ക് ചെയ്യാന്‍ കഴിയില്ല...
ആദ്യത്തെ അന്നത്തില്‍ നിന്റെ -
അവസാനം കുറിച്ച പാപിയോടു -
നീ ക്ഷമിച്ചേക്കുക...
യോതിഷ് ആറന്മുള
Thursday, November 8, 2012
നിന്റെ അടയാളങ്ങള്‍
കൊണ്ടുപൊയ്ക്കോളു...
എന്നില്‍ അടയാളപ്പെടുത്തിയിരിക്കുന്ന -
നിന്നെ അങ്ങനെ തന്നെ ,
നീ കൊണ്ടുപൊയ്ക്കോളുക...
പക്ഷെ - നിന്റെ അടയാളങ്ങള്‍ തേടി
എന്റെ ഹൃദയത്തില്‍ നിന്നും,
സിരകളിലൂടെ രോമാഗ്രങ്ങള്‍ വരെ
നിനക്ക് സഞ്ചരിക്കേണ്ടിവരും.....
നെഞ്ചില്‍ ആഴ്ന്നമര്‍ന്ന -
വേരുകള്‍ അറുത്തു നീ - നിന്നെ
പറിച്ചെടുത്തു കൊള്‍ക...
പിന്നെ നിനക്കിഷ്ടമുള്ളിടത്ത്
നട്ടുനനച്ചു വളര്‍ത്തുകയുമാകം ....
എങ്കിലും അല്പമാത്രയെങ്കിലും
ഒന്നു നില്ക്കണേ ,
അടിവേരുകള്‍ നഷ്ടപ്പെട്ട്
പ്രാണന് പൊലിഞ്ഞെന്ന് ഉറപ്പാകും വരെ,
നിനക്കായ് - മിടിപ്പുകള്‍,
അവശേഷിപ്പിച്ചൊരീ ഹൃദയം
പുഴുവരിക്കും മുന്‍പ്
ഒരുപിടി മണ്ണിട്ട് മൂടുവാനെങ്കിലും ....
അങ്ങനെ - നിന്റെ
ഓര്‍മകളുടെ ശ്മശാനത്ത്
എന്നെ കൂടി ചേര്‍ത്തുകൊള്‍ക ...
യോതിഷ് ആറന്മുള
Wednesday, November 7, 2012
ഫോസിലുകള്‍
ഇന്നുള്ളവര്‍ - പുഴ ഒഴിഞ്ഞിടത്ത്,
കിണര്‍ കുഴിച്ച നേരത്തെപ്പോഴോ-
മണ്ണിലുറഞ്ഞുപോയ
കുറെ ഫോസിലുകള്‍ കണ്ടെടുത്തു...
ഗവേഷകര്‍ അത്ഭുതം കൂറി പറഞ്ഞു.
യുഗന്തരങ്ങള്‍ക്ക് മുന്പെന്നോ -
ഇവിടെ കുറെ " മനുഷ്യര്‍ " ജീവിച്ചിരുന്നു....
അവരുടെ തലയോട്ടികളില്‍ നിന്നും
ഭാരത സംസ്കാരത്തിന്റെ -
കണികകള്‍ കണ്ടെടുത്തു...
ചുരുട്ടി പിടിച്ചിരുന്ന ഉള്ളം കയ്യില്‍
കുറെ വാക്കുകള്‍
കോറിയിട്ടിരുന്നു ..
സ്ത്രീ അമ്മയാണ് ദൈവമാണ്
അവള് എന്റെ കൈയ്യില്‍ സുരക്ഷിതയാണ് ....
അരക്കെട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ച -
മനസ്സെന്ന പൊതിക്കെട്ടിനുള്ളില്‍
നിറയെ സ്നേഹമായിരുന്നു..
ഗവേഷകന്റെ അരകെട്ടില്‍ -
എത്ര തപ്പിയിട്ടും ഒരു കത്തിയില്‍
കൈ ഉടക്കിനിന്നു ..
ഹൃദയമൊഴിഞ്ഞിടത്ത്
ഇപ്പോള്‍ മുതല്‍ എന്തോ - മിടിക്കുന്നുണ്ട്
ആ മിടിപ്പിന്റെ അവ്യക്തതാളം-
പറയുന്നതെന്തെന്ന് അവസാനമവര്‍
കണ്ടെത്തി.......... മാനിഷാദ
യോതിഷ് ആറന്മുള
Tuesday, November 6, 2012
പരിചാരകര്‍
നാറുന്ന ദുഷ്പ്രഭുത്വം -
ദുഷിച്ചു തുപ്പുന്നത് അങ്ങനെയാണ് ,
വെറും പരിചാരകര്‍ ....
ഒന്നോര്‍തോളൂ-
നീയും ഞാനും ഉള്‍പ്പെടുന്ന
സമൂഹം ഒന്നാകെ പിറന്നു വീണത് -
ഈ മാലാഖമാരുടെ കൈകളിലേക്കാണ്...
ഭൂമിയില്‍ - അമ്മക്ക് മുന്‍പേ
എന്നെ താങ്ങിയവര്‍ ....
ബന്ധുക്കള്‍ ഉപേക്ഷിച്ച,
തളര്‍വാതം പിടിച്ച പാടു വൃദ്ധന്റെ-
വിസര്‍ജ്യങ്ങളില്‍ കുടുങ്ങിക്കിടന്നിട്ടും ,
കുഷ്ഠ രോഗിയുടെ മുറിവുണക്കിയിട്ടും,
അമ്മയോളം -
പരിചരണം നല്‍കിയിട്ടും,
പുച്ഛം ഏറ്റുവാങ്ങാന്‍ വിധിച്ചവര്. ....
ജീവിതത്തിന്റെ ഉടഞ്ഞുപോയ മഴവില്‍ -
വര്‍ണങ്ങളെ തുന്നിചെര്‍ക്കുവാന്‍ ....
ജപ്തിയെത്തുന്ന ദിവസം
തറവാട്ടു മുറ്റത്ത് -
അമ്മയും അച്ഛനും അനുജനും
തണുത്തുറഞ്ഞു കിടക്കുന്നത് -
കാണാതിരിക്കുവാന്‍ ......
ഇപ്പോഴും - ഉറങ്ങാതെ അവര്‍ ....
ദൈവത്തിന്റെ മാലാഖമാര്‍ ....
യോതിഷ് ആറന്മുള
Monday, November 5, 2012
കളിയരങ്ങ്
ആട്ടവിളക്കണഞ്ഞിട്ടും
കൂടെ ആടിയവര്‍ ശുദ്ധ നൃത്തചുവടുകള്‍ വച്ച്
കലാശം ചവുട്ടി പിരിഞ്ഞിട്ടും -
ഞാന്‍ ആടുകയാണ്...
തിരശ്ശീലയ്ക്ക് പുറകിൽ-
ചമയങ്ങള്‍ അഴിഞ്ഞു വീണ്- നഗ്നനായ് ..
അരങ്ങിനും ആട്ടവിളക്കിനും
അറിയാത്ത വേഷം ..
രാജസ കഥാപാത്രങ്ങളില്‍ ജീവിച്ച ദരിദ്രന്റെ,
രാക്ഷസ കഥാപാത്രങ്ങളില്‍ -
ജീവിച്ച സാത്വികന്റെ,
അരങ്ങറിയാതെപോയ-
ജീവിതവേഷം ...
അരങ്ങില്‍ സംസാരിക്കാത്ത-
കഥാപാത്രങ്ങള്‍ക്കുള്ളില്‍ ,
നീറുന്ന ജീവിത കഥകള്‍ക്ക് കൈ മുദ്ര പകര്‍ന്നു
ചിരിക്കുന്ന കത്തിവേഷം ...
ഇഷ്ടദേവതാ പൂജയ്ക്ക് -
തോടയം കെട്ടിയാടിയിട്ടും
ആയിരം അരങ്ങുകളില്‍ പൂതനാമോക്ഷം -
നിറഞ്ഞാടിയിട്ടും,
ജീവിതവേഷത്തിനു -
മോക്ഷം ലഭിക്കുന്നതേയില്ല....
യോതിഷ് ആറന്മുള
Friday, November 2, 2012
മണ്ണുതിന്നുന്നവര്‍

വയറു കത്തിക്കാളുന്നു...
അവസാന തുള്ളി രക്തവും മകന്റെ വായിലേക്ക് ഇറ്റിച്ചു -
അമ്മപിടഞ്ഞു വീണു.
അവളുടെ ചേതനയറ്റ കണ്ണുകള്‍ -
കൊടിയ ദാരിദ്ര്യത്തിലേക്ക് മകനെ തള്ളിവിട്ടതിന്
മാപ്പിരക്കുന്നുണ്ടായിരുന്നു...
ആമാശയം കരളു കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരിക്കുന്നു..
ഇപ്പോള്‍ അവന്റെ ഹൃദയം ഊറ്റിക്കുടിക്കാനും.
പുറകില്‍ ആരോ പതുങ്ങുന്നുണ്ട്....
ഉറവ വറ്റിയ മണലില്‍ -
വേനല്‍ അരിച്ച ശരീരത്തിലെ അവസാന ശ്വാസത്തെ
അപ്പാടെ കവരാന്‍...
തക്കം പാര്‍ത്ത് ഒരാള്‍...............
മരണാനന്തരം ഒരുപിടി മണ്ണെന്ന കര്‍മം
മണ്ണുതിന്നു കര്‍മം തീര്‍ക്കുന്നവര്‍.......... ...
അതുകൊണ്ട് തന്നെ
അടിപ്പെട്ടവന്റെ പാത്രത്തില്‍ -
നിറയെ ദാരിദ്ര്യം വിളമ്പിയ ദൈവത്തോട്
എനിക്ക് പുച്ഛമാണ്...
കുബേരന്റെ പണപ്പുരയില്‍
അഹങ്കാരം നിറച്ച ദൈവത്തോടും ...
യോതിഷ് ആറന്മുള
Thursday, November 1, 2012
നഖം
നിന്റെ നഖമാണ് എനിക്കേറ്റം ഇഷ്ടമെന്നവള്‍
ഒരിക്കല്‍ എന്നോട് പറഞ്ഞു...
അവള്‍ക്കായി മിടിക്കുന്ന- എന്റെ
ഹൃദയം പോലും തള്ളിക്കൊണ്ടവള്‍
അങ്ങനെ പറഞ്ഞതെന്തെന്നു ,
പലവട്ടം ചിന്തിച്ചു....
എത്രാവര്‍ത്തി വെട്ടിനിരത്തിയാലും -
ജീവിതാവസാനം വരെ വീണ്ടും
കിളിര്‍ത്തുകൊണ്ടിരിക്കുമീ നഖം,
എന്നവള്‍ പറഞ്ഞതിനു ശേഷം -
ഞാന്‍ നഖം വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു.......
കേരളജാതകം
ഒരു ജ്യോതിഷ പണ്ഡിതന് പറഞ്ഞു..
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസമാണ് ഇന്ത്യ ജനിച്ചത്
അതുകൊണ്ട് തന്നെ പൂയം നക്ഷത്ര ജാതനാണ് ഇന്ത്യയെന്ന്...
അങ്ങനെ എങ്കില്‍ കേരളപ്പിറവിയിലും
ഒരു നാളുണ്ടാകും..
കേരളത്തിന്റെ മാത്രം നക്ഷത്രം ....
കേരളം ജനിച്ച സമയം- മോശമായിപ്പോയതാണോ എന്തോ?
ആകെ ഒരു മരവിച്ച മട്ടാണ്...
ബുധനും കുജനും ദിശമാറി സഞ്ചരിക്കുന്നത് കൊണ്ടാകും ...
മഹാബലിക്കു ശേഷം വാമനാവതാരത്തില്‍ തുടങ്ങി -
ശനിയുടെ അപഹാരം ..
ഹിരോഷിമയിലും നാഗസാക്കിയിലും-
മരണപ്പെട്ടവരുടെയെല്ലാം ജാതകം ഒന്നായിരുന്നോ- എന്ന
സാധാരണക്കാരന്റെ സംശയത്തിനു -
മറ്റൊരു ജ്യോതിഷ പണ്ഡിതന് പറഞ്ഞ മറുപടി..
ബഹുരസം .
ഗോളങ്ങളുടെ സമ്മര്‍ദം മൂലമാണ്
അങ്ങനെ സംഭവിച്ചത് പോലും
കേരള നക്ഷത്രഗോളങ്ങളിലും-
സമ്മര്‍ദം ആണെന്ന് തോന്നുന്നു....
അല്ലെങ്കില്‍----
കേരളത്തില്‍ മാത്രം ഈ വാമനന്മാര് എവിടെ നിന്നുവരുന്നു...
യോതിഷ് ആറന്മുള
Wednesday, October 31, 2012
കലികാലം
ആശുപത്രി കിടക്കയില്‍ കുഞ്ഞിനൊപ്പം കിടക്കുന്ന അമ്മ-
പന്ത്രണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ്,
അതെ- കിടക്കയില്‍ പിറന്നവള് ആണെന്നാരോ പറഞ്ഞു...
പിറന്നത് പെണ്കുഞ്ഞാണെങ്കില് -
കാമവെറി മൂത്ത അയല്ക്കാരന് ഈ കുഞ്ഞിനേയും.... ഹോ?
തൊണ്ണൂറ്റി ആറാം വയസ്സിലും
അച്ഛനാകാന്‍ കഴിയുമെന്ന് ഒരു വിരുതന് തെളിയിച്ചു...
പന്ത്രണ്ടാം വയസ്സില്‍ അച്ഛനായ കഥ -
ആരും പറഞ്ഞു കേട്ടിട്ടില്ല ..
നിഷ്കളങ്കത അഭിനയിച്ചു വന്ന -
വികലാംഗ പിശാചു പിച്ചി ചീന്തി ,
കൊന്നുകളഞ്ഞത് സ്ത്രീ സമൂഹത്തെ ഒന്നാകെയാണ് ...
അതെങ്ങനെ - സ്ത്രീ ശരീരത്തിലെ വലിപ്പചെറുപ്പങ്ങളെ,
കൊത്തിവലിക്കാന്‍ ഇരിക്കുന്നവരുടെ കണ്ണില്‍ -
മോഹിപ്പിക്കുന്ന അസ്ഥിയും മാംസവും മുളക്കുന്നത്
പെണ്‍കുട്ടികള്‍ക്ക് മാത്രമാണല്ലോ?
അവരില്‍ അമ്മയേത് കൂടെപിറന്ന പെങ്ങളേത്..
മകളേത് ..
യോതിഷ് ആറന്മുള
മരണം
ഇപ്പോള്‍ ഞാന്‍ ജനിച്ചു...
അടച്ചിട്ട ജാലക വാതില്‍ പലകയില്‍ ഒരു ഛായാമുഖി
പ്രതിബിംബം ഒരു നിഴല്‍ ...
എന്നെ മത്രം നോക്കുന്നു...
യോതിഷ് ആറന്മുള
കവിതയാവശ്യം
കാലത്തിന്റെ വൈകൃതങ്ങളെ -
നാലുവരിയായി ..
ഒരു വെള്ള പേപ്പറില്‍ ,
കുത്തികുറിച്ചു ..
പലകുറി വായിച്ചു നോക്കി .
വായന സുഖം തോന്നാഞ്ഞാല്‍--
ചീഞ്ഞു നാറുന്ന വരികളെ-
ഞാന്‍ ചവറ്റുകുട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞു.
അന്യന്റെ സ്വകാര്യതയില്‍ ഒളികണ്ണെറിഞ്ഞു-
സുഖം കണ്ടെത്തുന്നവരില്‍ ഒരുവന്
അത് കണ്ടെടുത്തു വായിച്ചിട്ട് പറഞ്ഞു
നീയൊരു കൊച്ചു കവിതന്നെ ...
പിന്നെയും ആരൊക്കെയോ പറഞ്ഞു.
നിന്നില്‍ ഒരു കവി ഉറങ്ങിക്കിടക്കുന്നു..
അറിയാതെ ഞാനും അത് വിശ്വസിച്ചു.
പിന്നീട് -
കാറ്റിനെയും ,
മഴയെയും ,വേനലിനെയും കുറിച്ച് ,
അമ്മയെ കുറിച്ച് അച്ഛനെക്കുറിച്ച് ,
സാമൂഹിക തിന്മകളെ കുറിച്ച് ,
അനീതിയെയും അക്രമങ്ങളെയും കുറിച്ച് ...
അങ്ങനെ അങ്ങനെ ...
ഞാന്‍ എഴുതിയവ എല്ലാം
വാരികകളിലേക്കും മഞ്ഞപത്രങ്ങളിലേക്കും
അയച്ചുകൊടുത്തു ..
ഒരു കവിതപോലും അക്ഷരം-
ഒട്ടിയ പേപ്പറില്‍ അച്ചടിച്ചുവന്നില്ല..
ഒടുവില്‍ -
ഞാന്‍ എന്റെ
പ്രണയ നഷ്ടത്തെ കുറിച്ച് എഴുതി അയച്ചു..
അച്ചടിച്ച് വന്ന കവിതക്കൊപ്പം -
എന്റെ ഹൃദയം കൊത്തിനുറുക്കി
എഴുതിയ അക്ഷരങ്ങളെ പ്രണയിക്കാന്‍
ഒരുപാട് വായനക്കാര്‍ വന്നു..
അപ്പോള്‍ മാത്രമാണ് -
സാമൂഹിക തിന്മകളെ കുറിച്ച്
വായിക്കാന്‍ സമയമില്ലാതവരെപ്പറ്റി
ഞാന്‍ ചിന്തിക്കുന്നത്....
അവരെല്ലാം പ്രണയിക്കുകയാണ് ...
പ്രണയ നഷ്ടത്തില്‍ മാത്രമാണ്
അവര്‍ക്ക് കവിതയാവശ്യം ....
യോതിഷ് ആറന്മുള
Thursday, October 25, 2012
ഭ്രാന്ത് ...
ഞാന്‍ എന്റെ സങ്കടങ്ങളുടെ കെട്ടുകള്‍ എല്ലാം-
അയിച്ചു വിടാന്‍ പോകുന്നു ...
അല്ലെങ്കില്‍ എന്തിനാണ് കണ്ണീര് പുഴയിലെ -
അവസാന തോണിക്കാരനായി ഞാന്‍ മാത്രം അലയുന്നു..
കപട സ്നേഹത്തിന്റെ കാല്ച്ചങ്ങലകളെ -
ഇടനെഞ്ചില്‍ കനത്തു നില്ക്കുന്ന -
ഭാരം തള്ളിയിട്ടു പൊട്ടിച്ചെറിയണം.
എന്നിട്ടും- എനിക്കെന്റെ സ്വതന്ത്ര്യം തിരിച്ചു കിട്ടിയില്ലെങ്കില്‍
ലോകത്തിന്റെ നെറുകയില്‍ ചവുട്ടി,
കത്തി മറിയുന്ന സൂര്യന് കീഴെനിന്നു -
ഉറക്കെ അട്ടഹസിക്കണം .....
Wednesday, October 24, 2012
മറക്കണം
മറക്കണം എന്ന ഒരൊറ്റ വാക്കിലൂടെ-
എന്റെ മരണമാണ്..
നീ ചോദിക്കുന്നത് ..
യുഗങ്ങളായി ഞാന്‍ ചെയ്ത തപസ്സാണ്
എനിക്ക് നിന്നോടുള്ള പ്രണയം .
നീ തുറന്നു വിടാന്‍ പറയുന്നത്-
ആയിരം കുതിരയെ പൂട്ടിയ എന്റെ സ്വപ്ന തേരിനെയാണ്.
എങ്കിലും നിനക്കുവേണ്ടിഞാന്‍ മറക്കാം -
എന്റെ മൃതിയിലൂടെ എന്നെതന്നെ .....
Tuesday, December 27, 2011
കാത്തിരിപ്പ്
നീളുമീ; മണ്‍പാതയ്ക്കുമപ്പുറം
മേഘശകലങ്ങള്‍ തീര്‍ക്കുന്ന -
നിഴല്‍ ചിത്രങ്ങളില്‍ ,
ഇടയ്ക്കെപ്പോഴെങ്കിലും
എനിക്കേറ്റം ഇഷ്ടപെടുന്ന -
രൂപം വരയ്ക്കുന്നതും നോക്കി- ഞാന്‍
കാത്തിരിക്കുന്നു .........
നട്ടുച്ചനേരത്ത് സൂര്യന്
തലയ്ക്കു മുകളില്‍
തിളച്ചു മറിയുമ്പോള്‍
ഒരു തണല്‍ മരമെന്നില്‍
നിഴല്‍ വിരിക്കുന്നതും .........
മഴത്തുള്ളികള്‍ വന്നലറി
കരഞ്ഞു കൊണ്ടാഞ്ഞു പെയ്യുമ്പോള്‍ -
ഒരു ചെമ്പില തണ്ടുമായ് -
എന്നോടോത്തണയുന്നതും നോക്കി- ഞാന്‍
കാത്തിരിക്കുന്നു .........
ഒടുവില്‍ -
എന്റെ കാത്തിരിപ്പുകളെല്ലാം
നിന്നില്‍ എത്തിച്ചേരുന്നത്
തികച്ചും യാദ്ര്യശ്ചികം മാത്രം.........
യോതിഷ് ആറന്മുള
Tuesday, November 15, 2011
ആദ്യമായ്
ആദ്യമായ്
ഒരു വാക്കിലൂടെയെന്‍ അനുരാഗമെല്ലാം
കൊതിയോടെ മെല്ലെ പറഞ്ഞനേരം
ആരാരുമറിയാതെ എന്തിനു നീയെന്‍ -
മനസ്സിനുള്ളില്‍ നിന് ഹൃദയതാളം
മറന്നു വച്ചു.......
ആദ്യമായ് കണ്ട നാള് എന്തിനു
നീയെന്നെ - നിന് കണ്കൊണില് ഒളിച്ചുവച്ചു
നീ പറയാതെ എങ്കിലും
മനസ്സിന്റെ ജാലക മിഴിപൂക്കള്‍ ആകഥ
എനിക്ക് പറഞ്ഞു തന്നു ..
ആദ്യമായ് കാണുമ്പോള്‍ എന്തിനു
നീയെന്നെ നിന് -ചുണ്ടിലെ പുഞ്ചിരിക്കുള്ളില്‍
ഒളിച്ചുവച്ചു ....
നീ പറയാതെ എങ്കിലും
ആയിരം സ്വകാര്യങ്ങള്‍
ആ നുണക്കുഴികള്‍ പറഞ്ഞു തന്നു .......
യോതിഷ് ആറന്മുള
ഒരു വാക്കിലൂടെയെന്‍ അനുരാഗമെല്ലാം
കൊതിയോടെ മെല്ലെ പറഞ്ഞനേരം
ആരാരുമറിയാതെ എന്തിനു നീയെന്‍ -
മനസ്സിനുള്ളില്‍ നിന് ഹൃദയതാളം
മറന്നു വച്ചു.......
ആദ്യമായ് കണ്ട നാള് എന്തിനു
നീയെന്നെ - നിന് കണ്കൊണില് ഒളിച്ചുവച്ചു
നീ പറയാതെ എങ്കിലും
മനസ്സിന്റെ ജാലക മിഴിപൂക്കള്‍ ആകഥ
എനിക്ക് പറഞ്ഞു തന്നു ..
ആദ്യമായ് കാണുമ്പോള്‍ എന്തിനു
നീയെന്നെ നിന് -ചുണ്ടിലെ പുഞ്ചിരിക്കുള്ളില്‍
ഒളിച്ചുവച്ചു ....
നീ പറയാതെ എങ്കിലും
ആയിരം സ്വകാര്യങ്ങള്‍
ആ നുണക്കുഴികള്‍ പറഞ്ഞു തന്നു .......
യോതിഷ് ആറന്മുള
മുറിവ്
നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....
-
അറിയതെയെപ്പോഴോ ...... ഹൃദയത്തോട് ചേര്‍ന്ന് മനസ്സിന് ആയങ്ങളില്‍ കുളിര് കോരിയിട്ട കവിത.. ഏകാന്ത യാത്രയില്‍ മനം മടുക്കുമ്പോള്‍ -...
-
മരണത്തില്‍ നിന്നും വാര്‍ദ്ധക്യത്തിലേക്കാണ് ഞാന്‍ ജനിച്ചത് .. ഒടുങ്ങാത്ത ശാപങ്ങളേറ്റ് - ജീര്‍ണിച്ച അസ്ഥിയില്‍...
-
നിറമില്ലാത്ത മഴവില്ല് വര്‍ഷങ്ങള്‍ എത്രയോ വേഗം കൊഴിഞ്ഞു ..... പകലന്തിയോളം കരഞ്ഞു .... തിരികെ നടക്കുവാന്‍ ക...
-
പ്രജ്ഞ പൊള്ളിയടർന്നൊരു തിരി നിന്നിലെരിയുന്ന- ന്നേരം നീ തിരികെയെത്തിടും... അന്നുമിതുപോൽ നാലു ചുവരുകൾ നിന്നെ നോക്കിക്കിടന്നിടും ... അച്ഛന്റെ മ...
-
നീയെന്നെ കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമല്ല ,അല്ലാത്തപ്പോഴും ഞാൻ എവിടെയൊക്കെയോ ജീവിക്കുന്നു.. ജീവിതത്തിലേറെ നേരവും നാം തനിച്ചാണെന്ന തിരിച്...
-
മഴവന്നു വിളിച്ചിട്ടും തളിർക്കനാകാതെ... കാറ്റ് പിടിക്കതൊരു ഒറ്റമരം .. വസന്തമെത്തി മടങ്ങിയ ചില്ലയിൽ അവശേഷിച്ച - രണ്ടിലകളിൽ ജീവന്റെ ...
-
പുസ്തകസഞ്ചി വലിച്ചെറിഞ്ഞു , തൊടിയിലേക്ക് അഴിച്ചുവിട്ട - ആട്ടിൻ കുട്ടികളെപോലെ , ഓടിനടക്കുമ്പോൾ... ...
-
പെണ്ണെ - നിന്റെ കണ്ണിലെ കണ്മഷി കലർന്ന കണ്ണീരുവീണു- പൊള്ളിയതാണ്, എന്നിലെ കാക്കപുള്ളിയൊക്കെയും.....
-
ഒറ്റശിഷ്ടം ... നാമെന്ന ഇരട്ട ചങ്ക് ... ഇത് പറയുമ്പോളുണ്ടാകുന്ന പൊരുത്തവും പൊരുത്തക്കേടും; തിരിച്ചറിയുന്നതി...