Saturday, September 17, 2011

കാലം
കാലം 

ചിതറിയ മാനുഷിക ചിന്തകളാല്‍ 
കൊഴിയുന്ന  ജീവസ്ഫുരണങ്ങള്‍ ;
വിടരുവാന്‍ വെമ്പുന്ന പുഷ്പമുകുളം 
ചെറു ചൂടില്‍ ഉണരാതുരുകുന്ന കാഴ്ച -  ഹോ ...?
ഇനിയും ശ്മശാനമാണ് മുന്‍പില്‍.
അടര്‍ന്നുതിരുന്ന ചുടു ചോരയില്‍ 
താണ്ഡവമാടുന്ന കലികാലമേ ...
അരിഞ്ഞിട്ട ചിറകില്‍ കുരുത്തത് -
പ്രതീക്ഷയല്ല.... 
ധര്‍മ്മബോധമല്ല...
പകയും അറപ്പും വെറുപ്പും മാത്രം .
ദാഹജലത്തിനു ചോരയൂറ്റുന്ന  കാലമേ......
കണ്ണുനീര്‍ വീണ മണ്ണില്‍ 
മുളയ്ക്കില്ലിനി, ജീവന്‍റെ പുതുനാമ്പുകള്‍ .....
കാലമുണരുമ്പോള്‍ ഉയരുന്ന -
നിലവിളിയില്‍ , അമ്മ-
തലതല്ലിക്കരയുന്നത് കേള്‍പ്പു; പുലരില്ല -
ശാന്തിയിനിയും.,
നശിക്കട്ടെ സര്‍വ്വതും - നശിക്കട്ടെ .

                                     യോതിഷ് ആറന്മുള            

1 comment:

Post a Comment

തൊട്ടാവാടി

തൊട്ടു വാടിച്ചത്‌ പോരാഞ്ഞിട്ട് കുത്തി നോവിച്ചെന്ന - പരാതിയും .. എന്നിട്ടുമെന്തിനാണ് തൊട്ടാവാടിയെന്ന് തരംതാഴ്ത്തിയത്...