Sunday, December 22, 2013

എന്നിട്ടും

നിന്റെ ഒരു തുള്ളി കണ്ണുനീർ മതി,
ഞാനൊരു പെരുമഴയിലെന്ന പോലെ
നിന്നു നനയാൻ...
ഞാനൊരു പുരുഷായുസ്സു മുഴുവൻ
നിറഞ്ഞു പെയ്തിട്ടുമെന്തെ പെണ്ണെ,
നീയെന്നിലേക്കൊന്നു
ചാറുക പോലും ചെയ്യുന്നില്ല...

No comments:

Post a Comment

എന്റെ ചിന്ത കാടുകയറിയപ്പോളൊക്കെ  നീ കാട്ടിലായിരുന്നു..