Tuesday, February 5, 2013

ലേഡീസ് ഷോപ്പ്

















എന്‍റെ ലേഡീസ് ഷോപ്പിനു മുന്‍പില്‍
ഭിക്ഷയെടുക്കുന്ന പെണ്‍കുട്ടി ,
ഇങ്ങോട്ട് നോക്കാറേയില്ല ...

ചാന്തുപൊട്ടും കരിമഷിയും
കുപ്പിവളകളുമില്ലെങ്കിലും,
അവള്‍ ജീവിക്കുന്നുണ്ട്  ....
അവളുടെ താളിയുണങ്ങിയ
തലമുടിക്കു മുന്‍പിലൂടെയാണ്
പലപ്പോഴും -
ഇന്ദുലേഖ നാണിച്ചിറങ്ങിപോയത് ....
ഫോറിന്‍പൗഡറും ,
ഫേസ്ക്രീമുകളും
വാസന തൈലവും
അവളില്‍ ഒരു സ്വപ്നവും നിറയ്ക്കുന്നില്ല ...
വിശപ്പില്ലാതെ ഒന്നുറങ്ങാന്‍ കഴിഞ്ഞാല്‍  
ഈ ഷോപ്പില്‍ കയറിയില്ലെങ്കിലും
ജീവിക്കാമെന്നവള്‍ സമൂഹത്തോട് -
നിരന്തരം കലഹിച്ചു,
കൊണ്ടിരിക്കുന്നു....
ഞാനുള്‍പ്പെടുന്ന പുരുഷവര്‍ഗം
സ്ത്രീയുടെ സൗന്ദര്യബോധത്തെ  -
പരമാവധി ചൂഷണം ചെയ്തിട്ടും

ആ പെണ്‍കുട്ടി മാത്രം
ഇങ്ങോട്ട് നോക്കുന്നതേയില്ല    ....


                                      യോതിഷ് ആറന്മുള

4 comments:

മനോജ് ഹരിഗീതപുരം said...

അനാഥ ബാല്യങ്ങള്‍.....

fathima nasaru said...

കാണാതെ പോകുന്ന നമുക്ക് ചുറ്റിലുമുള്ള അനാഥ ബാല്യങ്ങള്‍......
നമ്മള്‍ ഒക്കെ എത്ര വലിയ സ്വര്‍ഗത്തിലാണ് ഇവര്‍ക്ക് മുന്‍പില്‍....

yothish said...

അതെ ഫാത്തിമ .... വായനയ്ക്കും അഭിപ്രായത്തിനും നന്ദി

yothish said...

thanks manoj .....

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....