Thursday, November 1, 2012

നഖം


നിന്‍റെ നഖമാണ് എനിക്കേറ്റം ഇഷ്ടമെന്നവള്‍
ഒരിക്കല്‍ എന്നോട് പറഞ്ഞു...
അവള്‍ക്കായി മിടിക്കുന്ന- എന്‍റെ
ഹൃദയം പോലും തള്ളിക്കൊണ്ടവള്‍
അങ്ങനെ പറഞ്ഞതെന്തെന്നു ,
പലവട്ടം ചിന്തിച്ചു....

എത്രാവര്‍ത്തി വെട്ടിനിരത്തിയാലും -
ജീവിതാവസാനം വരെ  വീണ്ടും
കിളിര്‍ത്തുകൊണ്ടിരിക്കുമീ  നഖം,
എന്നവള്‍  പറഞ്ഞതിനു ശേഷം -
ഞാന്‍ നഖം വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു.......


                              യോതിഷ് ആറന്മുള

1 comment:

വെള്ളിക്കുളങ്ങരക്കാരന്‍ said...

എത്രാവര്‍ത്തി വെട്ടിനിരത്തിയാലും -
ജീവിതാവസാനം വരെ വീണ്ടും
കിളിര്‍ത്തുകൊണ്ടിരിക്കുമീ നഖം

അതുപോലെ പ്രണയവും അല്ലേ...കൊള്ളാം

Post a Comment